സ്വാശ്രയ വിദ്യാഭ്യാസം സർക്കാറി​െൻറ നിയന്ത്രണങ്ങൾക്കതീതമാവുന്നു ^കാനം രാജേന്ദ്രൻ

സ്വാശ്രയ വിദ്യാഭ്യാസം സർക്കാറി​െൻറ നിയന്ത്രണങ്ങൾക്കതീതമാവുന്നു -കാനം രാജേന്ദ്രൻ കണ്ണൂർ: സ്വാശ്രയ വിദ്യാഭ്യാസം സർക്കാറി​െൻറ നിയന്ത്രണങ്ങൾക്കതീതമായി മുന്നോട്ടു പോവുകയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എ.െഎ.എസ്.എഫ് 43ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയപ്രശ്നത്തെ ഗൗരവമായാണ് എ.െഎ.എസ്.എഫ് കണ്ടത്. ആ സമരം തുടരണം. സമരത്തിന് സി.പി.െഎയുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മളല്ലാതെ മറ്റൊരാൾ പാടില്ല എന്ന ചിന്ത വിദ്യാർഥി ജനാധിപത്യത്തിലെ സംഘടനാപ്രവർത്തനങ്ങളിൽ ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. എ.െഎ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് വി. വിനിൽ അധ്യക്ഷതവഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ, സി.പി.െഎ സംസ്ഥാന എക്സി. അംഗം സി.എൻ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി.പി. ഷൈജൻ സ്വാഗതവും എ.െഎ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.