ഇലവിഭവങ്ങളൊരുക്കി വിദ്യാർഥികൾ

കൂത്തുപറമ്പ്: പാഴാക്കിക്കളയുന്ന ഇലകളിൽനിന്ന് കൊതിയൂറും വിഭവങ്ങളുണ്ടാക്കി വിദ്യാർഥികൾ. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തത്സമയ പാചകമത്സരത്തിലാണ് നിരവധി വിഭവങ്ങൾ രൂപംകൊണ്ടത്. ഒട്ടേറെ പോഷകമൂല്യങ്ങളടക്കിയ ഇലക്കറികളുടെ പ്രത്യേകത പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനും കർക്കടക ചികിത്സയിൽ ഇലക്കറികളിലടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ വേർതിരിച്ചറിയുന്നതിനും വേണ്ടിയാണ് ഇലക്കൂട്ടുകളുടെ പ്രദർശനവും പാചകമത്സരവും സംഘടിപ്പിച്ചത്. പാഴാക്കിക്കളയുന്ന നാൽപതോളം തരം ഇലകളാണ് വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചത്. താളില, ചേമ്പില, ചേനയില, ബസവച്ചീര, ബ്രഹ്മി അടക്കമുള്ളവകൊണ്ടാണ് സ്വാദിഷ്ടമായ വിഭവങ്ങൾ തയാറാക്കിയത്. വിവിധ ഇനം തോരനുകളും കറികളുമാണ് കുട്ടികൾ പ്രധാനമായും ഉണ്ടാക്കിയത്. തത്സമയം നടന്ന പാചകമത്സരത്തിൽ ആറോളം ഗ്രൂപ്പുകളാണ് പങ്കെടുത്തത്. പരിസ്ഥിതിക്ലബി​െൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലയറിവ് പദ്ധതിയുടെ പ്രചാരകൻ രാജീവൻ കാവുങ്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ വൈസ് ചെയർമാൻ പി.എം. മധുസൂദനൻ, പ്രിൻസിപ്പൽ പി.വി. പ്രസന്നകുമാരി, പി.ടി.എ പ്രസിഡൻറ് വി.വി. ദിവാകരൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.