പൂർവവിദ്യാർഥി സംഗമം

കണ്ണൂര്‍: ഗവ. എൻജിനീയറിങ് കോളജ് 1988--92 ബാച്ച് രജതജൂബിലിസംഗമം മെമ്മോറിയ ആഗസ്റ്റ് 15ന് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ശാസ്ത്രപ്രതിഭ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകർക്ക് ആദരവും കോളജിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഒന്നാംവര്‍ഷ വിദ്യാർഥികൾക്ക് സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ നല്‍കും. അകാലത്തില്‍ മരിച്ച സഹപാഠി വി. അനില്‍കുമാറി​െൻറ പേരിലാണ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ എൻജിനീയറിങ് കോളജില്‍നിന്ന് പഠിച്ച് പുറത്തിറങ്ങിയ 'ബൈജൂസ് ആപ്പി'ലൂടെ പ്രശസ്തനായ ബൈജു രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന മാരിത്തെയ്യം കെട്ടിയാടും. സംഗീതവിരുന്നുള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പൽ ഡോ. ശ്രീകുമാര്‍, എം. കൃഷ്‌ണേന്ദു, പ്രഫ. വി.വി. മധു, എം. വിനോദ്, ഷാജിമോന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.