ക്വറ്റയിൽ ചാവേർ സ്​ഫോടനം: 17 മരണം

ക്വറ്റയിൽ ചാവേർ സ്ഫോടനം: 17 മരണം ഇസ്ലാമാബാദ്: പാകിസ്താൻ നഗരമായ ക്വറ്റയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് സുരക്ഷ ഉദ്യോഗസ്ഥരുൾപ്പെടെ ചുരുങ്ങിയത് 17 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. നഗരത്തിലെ പിഷിൻ സ്റ്റോപ്പിലാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഫ്രോണ്ടിയർ കോർപ്സ് വിഭാഗത്തി​െൻറ ഹോസ്റ്റലിനു സമീപം അതീവ സുരക്ഷിത കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആക്രമണത്തിനിരയായതായി ദൃക്സാക്ഷികൾ പറഞ്ഞു. എട്ടു സൈനികരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ 10 സൈനികരുമുണ്ട്. സംഭവത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.