കാവ്യശ്രീയുടെ മരണം: പ്രചാരണം സത്യവിരുദ്ധം

മംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ െറസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥി കാവ്യശ്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെയുള്ള പ്രചാരണം സത്യവിരുദ്ധമാണെന്ന് യക്ഷഗാന കലാകാരന്‍ ഡോ. പ്രഭാകര്‍ ജോഷി പറഞ്ഞു. ആല്‍വ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിഗേഡിയര്‍ ഐ.എൻ. റൈ, നർത്തകന്‍ ചന്ദ്രശേഖര്‍ നവദ, മുന്‍ മന്ത്രി നാഗരാജ് ഷെട്ടി, കന്നട സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് പ്രദീപ്കുമാര്‍ കല്‍കുറ, സദാനന്ദ ഷെട്ടി, പി. നിത്യാനന്ദ റാവു, ഗണേഷ് സോമയ്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.