സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ.കെ. ശൈലജ സല്യൂട്ട് സ്വീകരിക്കും

കണ്ണൂർ: െപാലീസ് മൈതാനിയിൽ സ്വാതന്ത്ര്യദിന പരേഡിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സല്യൂട്ട് സ്വീകരിക്കും. സെറിമോണിയൽ പരേഡിൽ കെ.എ.പി, ലോക്കൽ പൊലീസ്, ജയിൽ, വനംവകുപ്പുകളുടെയും എൻ.സി.സി, ജൂനിയർ റെഡ്േക്രാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ്സ് പൊലീസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകൾ അണിനിരക്കും. കണ്ണൂർ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ റിസർവ് ഇൻസ്പെക്ടർ സി.കെ. വിശ്വനാഥനാണ് പരേഡ് കമാൻഡർ. രാവിലെ 8.05ന് പരേഡ് അണിനിരക്കും. 8.15ന് പരേഡ് ആരംഭിക്കും. 8.30ന് മുഖ്യാതിഥി പതാക ഉയർത്തും. തുടർന്ന് പരേഡ് പരിശോധിച്ചശേഷം സ്വാതന്ത്ര്യദിനസന്ദേശം നൽകും. മാർച്ച് പാസ്റ്റിന് ശേഷം മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡലും പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.