മോഷണം: യുവാവിന്​ തടവും പിഴയും

കണ്ണൂർ: ലോഡ്ജിൽനിന്ന് ടി.വി കവർന്ന കേസിൽ യുവാവിന് തടവും പിഴയും. പാലക്കാട് കോങ്ങാെട്ട കക്കയങ്ങോട് വീട്ടിൽ എം.ജെ. ശിവകുമാറിനെയാണ് (32) ഒരുവർഷം തടവിനും 5000 രൂപ പിഴയടക്കാനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി തടവ് അനുഭവിക്കണം. 2016 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. റെയിൽേവ സ്റ്റേഷനടുത്ത സ്റ്റാർ ഇൻ ഹോട്ടലിൽ മുറിയെടുത്ത ശിവകുമാർ എൽ.സി.ഡി ടി.വി മോഷ്ടിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.