പരാതി ലഭിച്ചില്ലെന്ന്​ പി. ജയരാജൻ

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ദിവസം യുവതിയെ സി.പി.എം നേതാവ് കെ. ഭാസ്കരൻ ആക്രമിച്ചതായി പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറി പി. ജയരാജൻ വ്യക്തമാക്കി. പാർട്ടി ജില്ല സമ്മേളന തീയതി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്. മട്ടന്നൂർ നഗരസഭയിലെ മികച്ചവിജയം മറച്ചുവെക്കുന്നതിനാണ് വ്യാജപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടി നേതൃത്വത്തിന് ചിലകാര്യങ്ങൾ കർശനനിർദേശമായി അണികളോട് പറയേണ്ടിവരുമെന്നും അതാണ് മട്ടന്നൂരിൽ സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതായും പി. ജയരാജൻ പറഞ്ഞു. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ പരാതി ഉന്നയിച്ചുവെന്ന് പറയുന്ന യുവതിതന്നെ നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.