ഒമ്പതു​ വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ൈഡ്രവർ അറസ്​റ്റിൽ

തലശ്ശേരി: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൾടാക്സി ൈഡ്രവർ അറസ്റ്റിൽ. മേലൂർ എഴുത്തുപള്ളിയിൽ വീട്ടിൽ സുനിൽകുമാറിനെയാണ് (54) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയായ ഒമ്പതു വയസ്സുകാരിയെ വ്യാഴാഴ്ച വൈകീട്ട് വാഹനത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കുട്ടി വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. കണ്ണൂർ വനിതാ എസ്.ഐ സുധ വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്േട്രട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.