മരക്കാർകണ്ടി^അ​ണ്ടത്തോട്​ റോഡിൽ പാതാളക്കുഴി

മരക്കാർകണ്ടി-അണ്ടത്തോട് റോഡിൽ പാതാളക്കുഴി കണ്ണൂർ സിറ്റി: റോഡിലെ പാതാളക്കുഴി വാഹനയാത്രക്ക് ഭീഷണിയാകുന്നു. മരക്കാർകണ്ടി-അണ്ടത്തോട് റോഡിൽ ബദ്‌രിയ മസ്ജിദിനു സമീപമാണ് റോഡിനുള്ളിൽ ആഴത്തിലുള്ള കുഴി രൂപപ്പെട്ടത്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളില്ലാത്തതിനാൽ മുന്നറിയിപ്പിനായി കുഴിയിൽ നാട്ടുകാർ വലിയൊരു കമ്പിൽ ഹെൽമറ്റ് കുത്തിവെച്ചിട്ടുണ്ട്. എന്നിട്ടും ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് സൈഡിലൂടെ വെള്ളം ഒഴുകി മണ്ണിലേക്കിറങ്ങിയതിനാൽ റോഡിനടിയിൽനിന്നുമാണ് കുഴി രൂപപ്പെട്ടത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് താണുപോകുന്ന സ്ഥിതിയാണ്. കുഴി രൂപപ്പെട്ട സ്ഥലത്ത് ടാറും മണ്ണും ഒലിച്ചുപോയി. കുഴിക്കുള്ളിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ശുദ്ധജല വിതരണ പൈപ്പ് ഉള്ളത് സ്വകാര്യവ്യക്തിയുടെ കെട്ടിടത്തി​െൻറ ഇൻറർലോക്ക് ചെയ്ത ഭാഗത്താണ്. നിരവധിതവണ പരാതിനൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. റോഡി​െൻറ അടിവശം പൊള്ളയായനിലയിലാണ്. സിറ്റി, -താേഴ ചൊവ്വ ഭാഗങ്ങളിലേക്ക് കൂടുതൽ യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നിരവധി ബസുകളും ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഈ അപകടകരമായ നിലയിലുള്ള പാതാളക്കുഴി എത്രയുംപെട്ടെന്ന് അടച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.