ക്രമക്കേട്​; സംഘം സെക്രട്ടറിക്ക്​ സസ്​പെൻഷൻ

കേളകം: ആറ്റാംചേരി ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായി സംഘം പ്രസിഡൻറ് കെ.ജി. പ്രമോദ് കുമാർ, ഡയറക്ടർമാരായ കൂടത്തിൽ ശ്രീകുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നിയമപരമായി അന്വേഷണം നടത്തിയതിനുശേഷം മാത്രേമ കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഭാരവാഹികൾ വ്യക്തമാക്കി. കള്ളരേഖ ചമച്ച് മിൽമയിൽനിന്ന് 1,50,000 പാസാക്കി വായ്പ തട്ടിയെടുക്കാൻ സെക്രട്ടറി ശ്രമിച്ചതായും ഭാരവാഹികൾ അറിയിച്ചു. അർഹതപ്പെട്ട കർഷകർക്ക് പെൻഷനുവേണ്ട നടപടികൾ ചെയ്യാതിരിക്കുക, കർഷകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്താതിരിക്കുക, സംഘത്തി​െൻറ ദൈനംദിന കണക്കുകൾ സൂക്ഷിക്കാതിരിക്കുക, സാമ്പത്തികക്രമക്കേടുകൾ നടത്തുക തുടങ്ങി നിരവധി ക്രമക്കേടുകൾ സെക്രട്ടറി നടത്തിെയന്ന് ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി. കഴിഞ്ഞദിവസം സി.പി.എം നടത്തിയ ധർണ നാടകമാണെന്നും ഇവർ ആരോപിച്ചു. പശുക്കളെ വാങ്ങി സബ്സിഡി തട്ടിയെടുത്തുവെന്ന ആരോപണം ശരിയല്ല. സംഘം ഓഫിസി​െൻറ ചുറ്റുമതിൽ നിർമിച്ചതിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. സെക്രട്ടറിയെ രക്ഷിക്കാൻവേണ്ടിയാണ് സി.പി.എം സമരം സംഘടിപ്പിച്ചതെന്നും ഭരണസമിതി അംഗങ്ങൾ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.