താലൂക്കാശുപത്രി ആംബുലൻസ്​ കട്ടപ്പുറത്തായിട്ട്​ വർഷങ്ങൾ

പേരാവൂർ: താലൂക്കാശുപത്രിയുടെ ആംബുലൻസ് കട്ടപ്പുറത്തായിട്ട് ഒരു നടപടിയുമില്ല. ആശുപത്രിയുടെ ദന്തരോഗ വിഭാഗത്തി​െൻറ കെട്ടിടത്തിനോട്‌ ചേർന്ന പോർച്ചിൽ ആംബുലൻസ് വിശ്രമജീവിതം ആരംഭിച്ചിട്ട്‌ പതിറ്റാണ്ടിനോട് അടുക്കുകയാണ്. താലൂക്ക്‌ ആശുപത്രിയായി ഉയർത്തിയതിനുശേഷമാണ് ആംബുലൻസ്‌ സൗകര്യവും ഇല്ലാതായിരിക്കുന്നത്‌. അത്യാഹിത സംവിധാനംവരെയുള്ള ആശുപത്രിക്ക് ആംബുലൻസ് ഇല്ലാത്തത് രോഗികൾക്ക് വൻ ദുരിതമാണ് വിതക്കുന്നത്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനകള്‍ സമരപരമ്പരകള്‍തന്നെ നടത്തിയിരുന്നു. എന്നാല്‍, ഇടതുസര്‍ക്കാര്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ആംബുലന്‍സി​െൻറ കാര്യത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പി.കെ. ശ്രീമതി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പുതുവത്സര സമ്മാനമെന്ന നിലയില്‍ ആശുപത്രിക്ക് ആംബുലന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം പാഴ്വാക്കാവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.