ഇരിട്ടിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുകയില ഉൽപന്നങ്ങള്‍ വിൽക്കുന്ന മൂന്നുപേര്‍ അറസ്​റ്റില്‍

ഇരിട്ടി: മേഖലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉൽപന്നങ്ങള്‍ വില്‍പനനടത്തുന്ന മൂന്നുപേരെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റിന് സമീപം പഴക്കട നടത്തുന്ന ടി.കെ. മുഹമ്മദലി (47), ബാബൂസ് ഹോട്ടലിന് സമീപം കട നടത്തുന്ന ഇസ്മായീല്‍ (69), കീഴൂരില്‍ വാഴുന്നവേഴ്സ് സ്കൂളിന് സമീപം കടനടത്തിവരുന്ന കെ.വി. മുഹമ്മദലി (50) എന്നിവരാണ് പിടിയിലായത്. ഇരിട്ടി എസ്.ഐ സഞ്ജയ് കുമാറി​െൻറ നേതൃത്വത്തില്‍ ഏറെ ദിവസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. കുട്ടികളില്‍നിന്ന് ലഭിച്ച രഹസ്യവിവരങ്ങളും ഇവരെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചു. -----------മാലി--------------- മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിയോടുചേര്‍ന്ന് വൃത്തിഹീനമായി നടത്തുന്ന പഴക്കട പൊലീസും ആരോഗ്യവകുപ്പ് വിഭാഗവും ചേര്‍ന്ന് പൊളിച്ചുമാറ്റി. -----------------ന്ന് കടകളില്‍നിന്നുമായി നൂറിലധികം പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. പരിശോധനയില്‍ അഡീഷനല്‍ എസ്.െഎ സെബാസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീശന്‍, ഷംസുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.