എസ്​.എസ്​.എഫ്​ ഡിവിഷൻ സാഹിത്യോത്സവ്​

തലശ്ശേരി: എസ്.എസ്.എഫ് ഡിവിഷൻ സാഹിത്യോത്സവ് 12നും 13നും സൈദാർ പള്ളിയിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമ്മേളനത്തി​െൻറ ഉദ്ഘാടനം 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ നിർവഹിക്കും. സയ്യിദ് ജവാദ് സഖാഫി അധ്യക്ഷത വഹിക്കും. തുടർന്ന് 99 ഇനങ്ങളിൽ ഏഴു സെക്ടറുകളിൽനിന്നും അഞ്ചു കാമ്പസുകളിൽനിന്നുമായി 500 പ്രതിഭകൾ മത്സരിക്കും. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.