പാനൂർ നഗരസഭ ആസ്ഥാനമന്ദിര വിവാദം പുകയുന്നു

പാനൂർ: പാനൂർ നഗരസഭയുടെ ആസ്ഥാനമന്ദിര നിർമാണവുമായി ബന്ധെപ്പട്ട വിവാദം പുകയുന്നു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽനിന്ന് ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ 18 അംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞ പാനൂർ പഞ്ചായത്ത് ഭരണസമിതി വാങ്ങിയ 17 സ​െൻറ് സ്ഥലത്ത് ടൗൺഹാൾ നിർമാണം എന്ന അജണ്ടയെച്ചൊല്ലിയാണ് അംഗങ്ങൾ തമ്മിൽ വാഗ്വാദം നടന്നത്. സ്ഥലപരിമിതി മൂലം ജനം നട്ടംതിരിയുന്ന നിലവിലെ ഓഫിസിന് പകരം മറ്റൊരു ഓഫിസ് നിർമിക്കുക എന്ന കാര്യം ചർച്ചചെയ്യാതെ അപ്രധാനമായ ടൗൺഹാൾ നിർമിക്കാനുള്ള അജണ്ടക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് ശബ്ദമുയർത്തി. ഇവരോടൊപ്പം ഭരണകക്ഷിയായ കോൺഗ്രസിലെ മടപ്പുര ചന്ദ്രനും സംസാരിച്ചു. അജണ്ട വോട്ടിനിട്ടപ്പോൾ ആകെ ഹാജരായ 34 പേരിൽ 18 പേരും അജണ്ടക്കെതിരെ കൈ ഉയർത്തി വോട്ട്ചെയ്തു. പാനൂർ സ്വദേശികളായ മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങളും കോൺഗ്രസ് അംഗവും മൂന്ന് ബി.ജെ.പി അംഗങ്ങളും ഉൾപ്പെടെയാണ് എതിർത്ത് വോട്ട്ചെയ്തത്. ഭൂരിപക്ഷം എതിർത്തിട്ടും ന്യൂനപക്ഷത്തി​െൻറ തീരുമാനം ചെയർപേഴ്സ​െൻറ നിർദേശപ്രകാരം സെക്രട്ടറി മിനിറ്റ്സ് എഴുതിയെന്ന് ആരോപിച്ച് 18 പേരും ഇറങ്ങിപ്പോകുകയായിരുന്നു. എന്നാൽ, ഇറങ്ങിപ്പോയ രണ്ട് ഭരണകക്ഷി അംഗങ്ങളെ അനുനയിപ്പിച്ച് മടക്കിക്കൊണ്ടുവന്ന് വീണ്ടും വോട്ടെടുപ്പ് നടത്തിയെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. ഭരണകക്ഷിയിൽപെട്ട ചിലരുടെ ഹിഡൻ അജണ്ടപ്രകാരം ആസ്ഥാനമന്ദിരം പാനൂരിൽനിന്ന് മാറ്റാൻവേണ്ടിയുള്ള ഗൂഢനീക്കമാണ് ഇതി​െൻറ പിന്നിലെന്നും അവർ പറഞ്ഞു. ഭൂമിശാസ്ത്രപരമായി ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്ന പാനൂർ മുനിസിപ്പാലിറ്റിയുടെ രൂപവത്കരണം മുതൽ ആസ്ഥാനകേന്ദ്രത്തെ ചൊല്ലി വിവാദങ്ങൾ നടന്നിരുന്നു. അന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കരിയാടിനെ ഉൾപ്പെടെ പാനൂരിൽ ഉൾപ്പെടുത്തുന്നതിനെ ഇടത് മുന്നണി എതിർത്തിരുന്നു. കരിയാട് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ അന്ന് ഇതിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അന്ന് തങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും പാനൂർ നഗരസഭക്ക് അനുകൂലമായി നിന്ന യു.ഡി.എഫുകാർ ഇന്ന് കളം മാറ്റിച്ചവിട്ടുന്നതിൽ ദുരൂഹതയുണ്ടെന്നും ആസ്ഥാനം പാനൂരിൽനിന്ന് മാറ്റാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ സുഹറ ടീച്ചർ, കോട്ടൂർ ബാലൻ, ഇ.കെ. മനോജ്, പി. രവീന്ദ്രൻ, എ.പി. രമേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൗൺഹാൾ നിർമിക്കാനുള്ള തീരുമാനത്തിന് മുേമ്പ പാനൂരിൽ ആസ്ഥാനം പണിയാനുള്ള ----------------തീരുമാനമെടുക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.