പൂർവവിദ്യാർഥി സംഗമം നാളെ

തളിപ്പറമ്പ്: മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ 1982- -83 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥി സംഗമം 'അത്രമേൽ സ്നേഹിക്കയാൽ' എന്ന പേരിൽ ഞായറാഴ്ച സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർവ അധ്യാപക- -അനധ്യാപകരെ ചടങ്ങിൽ ആദരിക്കും. രാവിലെ 10 മുതൽ നടക്കുന്ന ചടങ്ങി​െൻറ ഭാഗമായി ഓർമപുതുക്കൽ, ഫോട്ടോ സെഷൻ, സ്നേഹസദ്യ, കലാസായാഹ്നം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ എൻ.വി. കുഞ്ഞികൃഷ്ണൻ, കെ.വി. രാമകൃഷ്ണൻ, ഒ. കുമാരൻ, സന്തോഷ്, ഇ.എം. ഹരി എന്നിവർ അറിയിച്ചു. എസ്.വൈ.എസ് ദേശരക്ഷാവലയം 15ന് തളിപ്പറമ്പ്: 71ാം സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി സമസ്ത കേരള സുന്നി യുവജനസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ 15ന് തളിപ്പറമ്പ് സെയ്ദ് നഗറിൽ ദേശരക്ഷാ വലയം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 74 സർക്കിളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂനിഫോം അണിഞ്ഞ സ്വഫ് വാ അംഗങ്ങളും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവർത്തകരും അണിനിരക്കുന്ന പ്രകടനം നാലിന് ദേശീയപാതയോരത്തെ എസ്.വൈ.എസ് മേഖല സ​െൻറർ പരിസരത്തുനിന്ന് ആരംഭിക്കും. പരിപാടി കെ.എ.പി ബറ്റാലിയൻ കമാൻഡർ സഞ്ജയ്കുമാർ ഗുരുഡിൻ ഉദ്ഘാടനംചെയ്യുമെന്ന് അബ്ദുൽ ജബ്ബാർ മാവിച്ചേരി, മഹമൂദ് സഖാഫി നരിക്കോട്, അബുൽഹഖിം സഖാഫി അരിയിൽ, എം. റഫീഖ് സഖാഫി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.