കര്‍ക്കടക ഫെസ്​റ്റ്

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഇ.വി. രോഹിണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. കൃഷ്ണന്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഡെന്നി കാവാലം, റോസിലി ആടിമാക്കീല്‍, കൊച്ചുറാണി ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ജോയി, ലളിത ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കെ. കോമളവല്ലി, സിന്ധു ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാത്യു ജെ. പെരിങ്ങല്ലൂര്‍ 'ഇലയറിവ്' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കര്‍ക്കടകത്തില്‍ തയാറാക്കുന്ന ഇലക്കറികളുടെയും കര്‍ക്കടക കഞ്ഞിക്കൂട്ടി​െൻറയും മഴക്കാല വിഭവങ്ങളുടെയും പ്രദര്‍ശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.