ഹോട്ടലുകളിൽ റെയ്​ഡ്​; പഴകിയഭക്ഷണങ്ങൾ പിടികൂടി

കണ്ണൂര്‍: നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ അഞ്ചു ഹോട്ടലുകളില്‍നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ കോർപറേഷൻ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയത്. പഴകിയ ചിക്കൻ വിഭവങ്ങൾ, പൊറോട്ട, ചോറ്, ചപ്പാത്തി, അയല വറുത്തത്, മത്സ്യക്കറി, മട്ടന്‍, ബീഫ്, ബിരിയാണി തുടങ്ങിയവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മിന്നല്‍പരിശോധന നടത്തിയത്. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, ഷൈന്‍ പി. ജോസ്, രഞ്ചിത്ത് കുമാര്‍, അരുള്‍, അനുഷ്‌ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തട്ടുകടകളിൽ രാത്രികാല പരിശോധന നടത്തും. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. നഗരത്തിലെ ഒാവുചാലുകളിൽ കക്കൂസ് മാലിന്യമടക്കമുള്ളവ ഒഴുക്കിവിടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.