റെയ്​ഡ്​കോ കറി പൗഡർ ഫാക്​ടറി നാളെ ​മുഖ്യമ​ന്ത്രി ഉദ്​ഘാടനം ചെയ്യും

കണ്ണൂർ: റെയ്ഡ്കോയുെട മാവിലായിയിലെ നവീകരിച്ച കറി പൗഡർ ഫാക്ടറി ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 2000ൽ ആരംഭിച്ച ഫാക്ടറിയാണെങ്കിലും ഇവിടെനിന്ന് പൂർണതോതിൽ ഉൽപാദനം ആരംഭിച്ചിരുന്നില്ല. 10 കോടിയോളം രൂപ ചെലവഴിച്ച് അത്യാധുനിക മെഷിനറി ഉപയോഗിച്ചാണ് ഫാക്ടറി നവീകരിച്ച് പ്രവർത്തനത്തിന് സജ്ജമായതെന്ന് റെയ്ഡ്കോ ചെയർമാൻ വത്സൻ പനോളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിദിനം 30 ടൺ സംസ്കരണശേഷിയുള്ളതാണ് നവീകരിച്ച ഫാക്ടറി. കേരളത്തിലെ കറിപ്പൊടിവിപണിയിൽ അഞ്ചു ശതമാനത്തോളം വിപണിയാണ് റെയ്ഡ്കോയുടേത്. മറ്റുള്ളവരുമായി മത്സരിക്കാതെ പുതിയ ഭക്ഷ്യസംസ്കാരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ മായംകലരാത്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാനാണ് റെയ്ഡ്കോ പ്രവർത്തിക്കുന്നതെന്നും വത്സൻ പനോളി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കടകംപള്ളി സുേരന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ൈശലജ, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, റിച്ചാർഡ് ഹേ എന്നിവരും പെങ്കടുക്കും. വാർത്താസമ്മേളനത്തിൽ ശ്രീധരൻ, മനോജ്കുമാർ, കെ.വി. ബാലൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.