ഉത്തരക്കടലാസുകള്‍ കാണാനില്ല: പരീക്ഷഫലം തടഞ്ഞുവെച്ച വിദ്യാർഥിനികളുടെ ഉപരിപഠനം മുടങ്ങി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2014–17ല്‍ നടത്തിയ ബി.എസ്സി സൈക്കോളജി പരീക്ഷയുടെ അറബിക് ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് രണ്ടു വിദ്യാർഥിനികളുടെ പരീക്ഷഫലം തടഞ്ഞുവെച്ചതായി പരാതി. ഓമശ്ശേരി തെച്ചിയാട് പ്രവര്‍ത്തിക്കുന്ന അല്‍ ഇര്‍ഷാദ് ആര്‍ട്സ് ആൻഡ് സയന്‍സ് വനിത കോളജിലെ ബി.എസ്സി നാലാം സെമസ്റ്റര്‍ അറബിക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് യൂനിവേഴ്സിറ്റിയില്‍നിന്ന് കാണാതായത്. പരീക്ഷഫലം തടഞ്ഞതിനാല്‍ എകരൂല്‍ അയനിക്കുഴിയില്‍ എ.കെ. ശഹ്ശാദി, കൈതപ്പൊയില്‍ കണ്ണപ്പന്‍കുണ്ട് ഇ.ടി. ഫസ്ന എന്നീ വിദ്യാർഥിനികളുടെ ഉപരിപഠനമാണ് മുടങ്ങിയത്. കഴിഞ്ഞ വർഷം ജൂലൈ എട്ടിനാണ് പരീക്ഷ എഴുതിയത്. ഇൗ വർഷം മേയ് മാസം പരീക്ഷഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബി.എസ്സി സൈക്കോളജിക്ക് ഈ രണ്ടു കുട്ടികള്‍ മാത്രമാണ് അറബിക് പരീക്ഷ എഴുതിയത്. യഥാസമയം ഉത്തരക്കടലാസുകള്‍ യൂനിവേഴ്സിറ്റി അധികൃതര്‍ കൈപ്പറ്റിയതി‍​െൻറ രേഖ പലതവണയായി ഡിപ്പാർട്മ​െൻറ് ഓഫിസില്‍ ഹാജരാക്കിയെങ്കിലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ സലീന 'മാധ്യമ'ത്തോട് പറഞ്ഞു. പരീക്ഷയെഴുതിയ മറ്റു കുട്ടികള്‍ തുടര്‍പഠനം നടത്തുമ്പോള്‍ യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥകാരണം ഒരുതെറ്റും ചെയ്യാത്ത രണ്ടു കുട്ടികളുടെ ഭാവിയാണ് അവതാളത്തിലായത്. പരാതിയുമായി നിരവധി തവണ പരീക്ഷഭവന്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വ്യക്തമായ മറുപടി നല്‍കാന്‍പോലും കാലിക്കറ്റ് യൂനിവേഴ്സിറ്റി അധികൃതര്‍ തയാറാവുന്നില്ലെന്ന് വിദ്യാര്‍ഥിനികളും കോളജ് അധികൃതരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.