സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഡെസ്ക്

കണ്ണൂർ: സിജി ജില്ല ചാപ്ടറി​െൻറ കേരള സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ ഓപ്ഷന്‍ രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തനം തുടങ്ങി. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, യുനാനി, സിദ്ധ തുടങ്ങിയ മെഡിക്കല്‍ കോഴ്സുകളിൽ സർക്കാർ, മാനേജ്മെമ​െൻറ് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം നേടാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ ഫയർ സ്റ്റേഷന് സമീപത്തെ ദിശ കൗൺസലിങ് ആൻഡ് ഗൈഡൻസ് സ​െൻററിലാണ് ഓൺലൈൻ ഡെസ്ക് പ്രവർത്തിക്കുന്നത്. വിദ്യാർഥികളുടെ റാങ്കനുസരിച്ച് വിവിധ മെഡിക്കല്‍ കോഴ്സുകളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശനസാധ്യതകള്‍ മനസ്സിലാക്കി ഓപ്ഷൻ നൽകുന്നതിന് വിദഗ്ധരും പരിചയസമ്പന്നരുമായ സിജി കരിയർ കൗൺസലർമാരുടെ സേവനം ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04902-344141, 9447709121. ----
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.