കാപെക്​സ്​ അഴിമതി: കേസ്​ രജിസ്​റ്റർ ചെയ്​തതായി വിജിലൻസ്​

കൊച്ചി: സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ (കാപെക്സ്) അഴിമതി സംബന്ധിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമികാന്വേഷണത്തെ തുടർന്ന് ജൂലൈ 31ന് നാലുപേരെ പ്രതിയാക്കി കേസെടുത്തതായി വിജിലൻസിന് വേണ്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. കാപെക്സ് മാനേജിങ് ഡയറക്ടർ ആര്‍. ജയചന്ദ്രന്‍, കമേഴ്സ്യല്‍ മാനേജര്‍ പി. സന്തോഷ്കുമാര്‍, കോട്ടയം മാഞ്ഞൂര്‍ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, കൊല്ലം കടപ്പാക്കടയിലെ സിനര്‍ജി സിസ്റ്റം എക്സിക്യൂട്ടിവ് എസ്. സാജന്‍ എന്നിവരെ പ്രതികളാക്കി അഴിമതി വിരുദ്ധ നിയമവും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. ത്വരിതാന്വേഷണത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവ് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മനോജ് കടകമ്പള്ളി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മാേനജിങ് ഡയറക്ടർ അടക്കമുള്ളവരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അഞ്ച് വർഷമായി കാപെക്സിന് 100 കോടിയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. കേസിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നും കേസ് സി.ബി.െഎക്ക് കൈമാറണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.