ജി^ടെക്കിൽ ഫ്രീഡം ഒാഫർ ഫീസ്​

ജി-ടെക്കിൽ ഫ്രീഡം ഒാഫർ ഫീസ് കണ്ണൂർ: ജി-ടെക് ഫ്രീഡം ഒാഫർ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തി​െൻറ 71ാം വാർഷികം പ്രമാണിച്ച് ആകെ കോഴ്സ് ഫീയുടെ 71 ശതമാനം ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂവെന്ന് മാനേജ്മ​െൻറ് അറിയിച്ചു. അക്കൗണ്ടിങ്, മൾട്ടിമീഡിയ, സോഫ്റ്റ്വെയർ, നെറ്റ്വർക്കിങ്, ഒാേട്ടാകാഡ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ തുടങ്ങി എല്ലാ കോഴ്സുകൾക്കും ഫ്രീഡം ഒാഫർ ബാധകമാണ്. അന്താരാഷ്ട്ര പഠനസ്ഥാപനമായ ജി-ടെക് ലോകത്തെ ഏറ്റവും മികച്ച സർട്ടിഫിക്കേഷനുകൾ നേരിട്ടുനൽകുന്നു. ഉയർന്ന ജോലി കരസ്ഥമാക്കുന്നതിൽ ജി-ടെക് നിർണായക പങ്കുവഹിക്കുന്നു. ഏറ്റവും കുറഞ്ഞ ഫീസോടെ ഉയർന്ന മൂല്യമുള്ള കോഴ്സുകൾ പഠിക്കാനുള്ള അവസരം വിദ്യാർഥികൾ പരമാവധി വിനിയോഗിക്കണമെന്ന് ഏരിയ ഒാഫിസ് ഡയറക്ടർ സാബിർ അലി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 9349710043. സ്കൂൾ സ്ഥാനാരോഹണം ചാലക്കര: എക്സൽ പബ്ലിക് സ്കൂൾ മാഹിയിൽ 2017-18 അധ്യയനവർഷത്തെ സ്കൂൾ ഹെഡ്ബോയ്, ഹെഡ്ഗേൾ, ക്ലാസ് ലീഡർ, ഹൗസ് ലീഡർ എന്നിവർക്കുള്ള സ്ഥാനാരോഹണ ചടങ്ങ് കോഴിക്കോട് ജില്ല പൊലീസ് മേധാവി (റൂറൽ) ------------------എം.പി. പുഷ്കരൻ ഉദ്ഘാടനംചെയ്തു. അച്ചടക്കവും വിനയവുമുള്ള വിദ്യാർഥിസമൂഹമാണ് ഇന്നത്തെ ആവശ്യമെന്നും എക്സൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക് ആ ഗുണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൻ വിജയലക്ഷ്മി, സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ്, അഡ്മിനിസ്ട്രേറ്റർ പി.വി. വിനോദൻ, പി.ടി.എ പ്രസിഡൻറ് ക്രിപേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.