യുറീക്ക പ്രകാശനവും ശാസ്ത്രസംവാദവും

പയ്യന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 'ഗ്യാലപ്പ്' എന്നിവ ചേർന്ന് ശാസ്ത്രസംവാദം സംഘടിപ്പിച്ചു. 'ശാസ്ത്രരംഗത്തെ നൂതന പ്രവണതകൾ' എന്ന വിഷയത്തിൽ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ പി.എം. സിദ്ധാർഥൻ ക്ലാസെടുത്തു. യുറീക്ക, ശാസ്ത്രകേരളം പ്രത്യേക പതിപ്പ് പ്രധാനാധ്യാപകൻ പി.ടി. ബാലകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. ഒ.പി. മുസ്തഫ, സി. ഹരി, കെ.വി. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.