തെങ്ങ് കടപുഴകി; വൈദ്യുതി നിലച്ചു

കൂത്തുപറമ്പ്: തെങ്ങ് കടപുഴകി വൈദ്യുതിലൈനിൽ വീണതിനെ തുടർന്ന് തൃക്കണ്ണാപുരം മേഖലയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. തൃക്കണ്ണാപുരത്തെ പുതിയവീട്ടിൽ സുകുമാര​െൻറ വീട്ടുപറമ്പിലെ തെങ്ങാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ വൈദ്യുതിലൈനിലേക്ക് കടപുഴകിവീണത്. ലൈനിൽതട്ടി തീപ്പൊരി ചിതറിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ജീവനക്കാരെത്തി വൈദ്യുതിബന്ധം വേർപെടുത്തിയതിനാലാണ് അപകടം ഒഴിവായത്. വൈദ്യുതിവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റിയതിനെ തുടർന്നാണ് മണിക്കൂറുകൾക്കുശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.