തളിപ്പറമ്പിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: വിൽപനക്ക് കൊണ്ടുവന്ന ഒന്നേകാൽകിലോ കഞ്ചാവുമായി യുവാവിനെ തളിപ്പറമ്പ് ടൗൺസ്ക്വയറിൽനിന്ന് പിടികൂടി. വളപട്ടണം കീരിയാട്ടെ പി.കെ. സാദിഖിനെയാണ് (29) തളിപ്പറമ്പ് എസ്.ഐ ബിനുമോഹ​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് ഇയാളെ പിടികൂടാൻ മഫ്തിയിലും മറ്റുമായി നഗരത്തി​െൻറ പലഭാഗങ്ങളിൽ രാവിലെ മുതൽ പൊലീസ് നിലയുറപ്പിച്ചിരുന്നു. പത്തരയോടെ കഞ്ചാവുമായി ബസിൽനിന്നിറങ്ങിയ ഉടൻ പൊലീസ് ചാടിവീണ് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ വെച്ചുതന്നെ കഞ്ചാവ് തൂക്കി തിട്ടപ്പെടുത്തി സീൽചെയ്തു. നേരേത്ത തലശ്ശേരിയിൽനിന്ന് ഹെറോയിനുമായി പിടികൂടിയ കേസിൽ ഇയാൾ വിചാരണ നേരിടുകയാണത്രെ. കണ്ണൂർ സിറ്റി, ടൗൺ, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കണ്ണൂർ സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ്, ഹെറോയിൻ, ബ്രൗൺഷുഗർ, മയക്ക് ഗുളികകൾ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ വിതരണംചെയ്യുന്നതായും നിരവധി ചെറുകിടവിതരണക്കാർ ഇയാൾക്ക് കീഴിലുണ്ടെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.