ഇമ്പിച്ചി ബാവ ഭവനപദ്ധതി: അപേക്ഷ 31വരെ സ്വീകരിക്കും

കണ്ണൂർ: ഇമ്പിച്ചി ബാവ ഭവനനിർമാണ-പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ആഗസ്റ്റ് 31വരെ നീട്ടി. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെടുന്ന വിധവകൾ, വിവാഹബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക. വീടുനിർമാണത്തിന് രണ്ടര ലക്ഷം രൂപയും വീട് പുനരുദ്ധാരണത്തിന് പരമാവധി 50,000 രൂപയുമാണ് ലഭിക്കുക. ഇവ തിരിച്ചടക്കേണ്ടതില്ല. വീടുനിർമാണത്തിന് അപേക്ഷിക്കുന്നവർക്ക് സ്വന്തം/പങ്കാളിയുടെ പേരിൽ രണ്ടു സ​െൻറ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബം, അപേക്ഷകക്കോ മക്കൾക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്ക് മുൻഗണന ലഭിക്കും. പുനരുദ്ധാരണത്തിന് അപേക്ഷിക്കുന്ന വീടി​െൻറ വിസ്തീർണം 1200 ചതുരശ്രയടിയിൽ താഴെയാണെന്നും വീടിന് അറ്റകുറ്റപ്പണി ആവശ്യമാണെന്നും കാണിച്ച് വില്ലേജ് ഓഫിസറിൽനിന്നുള്ള സാക്ഷ്യപത്രവും സമർപ്പിക്കണം. നേരത്തേ ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നികുതി രസീത്, റേഷൻ കാർഡി​െൻറ പകർപ്പ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതമുള്ള അപേക്ഷ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമവിഭാഗത്തിൽ നേരിട്ടോ ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ല ന്യൂനപക്ഷ ക്ഷേമവിഭാഗം, ജില്ല കലക്ടറേറ്റ്, കണ്ണൂർ എന്ന വിലാസത്തിൽ തപാൽവഴിയോ നൽകാം. അപേക്ഷാഫോറം ജില്ല കലക്ടറേറ്റിലും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.