കുടകിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

വീരാജ്പേട്ട: കുടക് ജില്ലയിലെ സോമവാർപേട്ടയിലും വീരാജ്പേട്ടയിലും കഴിഞ്ഞ രണ്ടുദിവസങ്ങളായി കാട്ടാനകളുടെ വിളയാട്ടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം. സോമവാർപേട്ടയിലെ ബേളൂർ ഗ്രാമത്തിലെ ശ്രീകണ്ഠയുടെ അഞ്ച് ഏക്കർ സ്ഥലത്തെ വാഴ, പപ്പായ, ഇഞ്ചി കൃഷികൾ കഴിഞ്ഞദിവസം കാട്ടാനകൾ നശിപ്പിച്ചു. ബേളൂരിലെ സുരേഷി​െൻറ രണ്ടര ഏക്കർ തെങ്ങിൻതൈകളും കാട്ടാനകൾ നശിപ്പിച്ചു. വീരാജ്പേട്ടയിലെ ചെമ്പബേളൂർ, െഎമംഗല എന്നിവിടങ്ങളിലും കാട്ടാനകളെത്തി. െഎമംഗലയിലെ കെ. ചങ്കപ്പയുടെ 200ഒാളം കാപ്പിത്തൈകളും വാഴക്കൃഷിയും നശിപ്പിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഫോറസ്റ്റ് അധികതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇൗ രണ്ടു ഗ്രാമങ്ങളിലെയും കർഷകർ വീരാജ്പേട്ട എ.സി.എഫിന് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.