പരിയാരത്ത്​ ഫാം ഡി രണ്ടാംഘട്ട കൗൺസലിങ്​ നാളെ മെറിറ്റ് ക്വാട്ടയിൽ രണ്ടാംഘട്ട കൗൺസിലിംഗ് 11 ന്

പയ്യന്നൂർ: ഡോക്ടർ ഓഫ് ഫാർമസി കോഴ്‌സിലെ മെറിറ്റ് േക്വാട്ടയിലേക്കുള്ള രണ്ടാംഘട്ട കൗൺസലിങ് വെള്ളിയാഴ്ച രാവിലെ 11ന് പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടറുടെ ഓഫിസിൽ നടക്കും. www.mcpariyaram.com എന്ന വെബ്‌സൈറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ച ലിസ്റ്റിലെ 31 മുതൽ 45 വരെയുള്ള റാങ്കുകാർക്ക് രണ്ടാംഘട്ട കൗൺസലിങ്ങിൽ പങ്കെടുക്കാം. അർഹരായവർക്ക് അവരുടെ ഓൺലൈൻ അപേക്ഷയിലെ ഇ-മെയിൽ വിലാസത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. അസ്സൽരേഖകൾസഹിതം രാവിലെ 10ന് പരിയാരം മെഡിക്കൽ കോളജിലെ അഡ്മിഷൻസെൽ ഓഫിസിൽ റിപ്പോർട്ട്ചെയ്യണം. അഡ്മിഷൻ ലഭിക്കുന്നവർ അന്നേദിവസംതന്നെ ഫീസടച്ച് പ്രവേശനം നേടേണ്ടതാണെന്നും അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.