ഹജ്ജ് പഠനക്ലാസും കിറ്റ് വിതരണവും

മാഹി: മാഹിയിൽനിന്ന് ഗവ. േക്വാട്ടയിൽ ഹജ്ജിന് പോകുന്നവർക്ക് മാഹി സി.എച്ച് സ​െൻറർ 11ന് വൈകീട്ട് നാലിന് മാഹി കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ഹജ്ജ് പഠന ക്ലാസും കിറ്റ് വിതരണവും യാത്രയയപ്പും സംഘടിപ്പിക്കും. പ്രിൻസിപ്പലിനെ ഉപരോധിച്ചു മാഹി: ജൂലൈയിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കോളജിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രസിഡൻറ് ഡോ. ജലാലുദ്ദീൻ, സി.എസ്.ഒ സെക്രട്ടറി കെ. ഹരീന്ദ്രൻ, കെ. രാധാകൃഷ്ണൻ, ഡോ. അഭിലാഷ്, മഹിജ എന്നിവർ പ്രിൻസിപ്പൽ ഡോ. കുബേർ സംഗുമായി നടത്തിയ ചർച്ചയെ തടർന്ന് അടുത്തദിവസം ശമ്പളം നൽകാൻ തീരുമാനമായി. എം. മുഹമ്മദലി, കെ. പ്രദീപ് കുമാർ, അജയൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.