സ്​റ്റുഡൻറ്​സ്​ ഒളിമ്പിക്സ്: -മുഷറഫ് മുസ്തഫ കേരള ടീമിൽ

പെരിങ്ങത്തൂർ: ഔറംഗബാദിൽ നടക്കുന്ന ദേശീയ സ്റ്റുഡൻറ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സംസ്ഥാന വോളിബാൾ ടീമിലേക്ക് മുഷറഫ് മുസ്തഫ തെരഞ്ഞെടുക്കപ്പെട്ടു. പെരിങ്ങത്തൂർ കായപ്പനിച്ചി സ്വദേശിയായ മുഷറഫ് കോഴിക്കോട് നടന്ന സെലക്ഷനിലാണ് കേരള ടീമിനെ പ്രതിനിധാനംചെയ്യാൻ അർഹത നേടിയത്. ഈമാസം 25 മുതലാണ് മത്സരം. കുറ്റ്യാടി വേളം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ മുഷറഫ് കായപ്പനിച്ചി കളരിയുള്ളതിൽ മുസ്തഫയുടെയും സാജിദയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.