കോൺഗ്രസ്^എസ് നേതാവ്​ പി.ഒ. കൃഷ്ണൻ

കോൺഗ്രസ്-എസ് നേതാവ് പി.ഒ. കൃഷ്ണൻ ചെറുകുന്ന്: കോൺഗ്രസ്-എസ് നേതാവ് കണ്ണപുരം കൃസ്തുക്കുന്ന് ജയ വിഹാറിൽ പി.ഒ. കൃഷ്ണൻ (86) നിര്യാതനായി. ജില്ല കമ്മിറ്റി അംഗവും അഴീക്കോട് ബ്ലോക്ക് മുൻ പ്രസിഡൻറുമായിരുന്നു. അവിഭക്ത കോൺഗ്രസി​െൻറ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി, വീക്ഷണം പത്രത്തി​െൻറ ആദ്യകാല പരസ്യവിഭാഗം മാനേജർ, ജില്ല കമ്മിറ്റി അംഗം, കണ്ണപുരം, ചെറുകുന്ന് മണ്ഡലം പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ്, അഴീക്കോട് മേഖലകളിൽ കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു. കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ്-എസിൽ ചേർന്നു. വീട്ടിെല പുസ്തകശേഖരം കീഴറ വിജ്ഞാന പോഷിണി ഗ്രന്ഥാലയത്തിന് നൽകിയിരുന്നു. ചെറുകുന്ന് കണ്ണപുരം പ്രസന്ന കലാസമിതി പ്രവർത്തകനും നാടക കലാകാരനുമാണ്. ഭാര്യ: കെ. ആഗ്നസ് -(റിട്ട. പ്രധാനാധ്യാപിക ജി.എൽ.പി സ്കൂൾ, ചെറുകുന്ന് സൗത്ത്). മക്കൾ: ജയരാജ്, ജയശ്രീ, ജോസ് പ്രകാശ് (ഗായകൻ). മരുമക്കൾ: മേരിക്കുട്ടി (പഴയങ്ങാടി അർബൻ കോ-ഓപ് ബാങ്ക്), പരേതനായ ഡൊമനിക് തങ്കച്ചൻ. സഹോദരങ്ങൾ: ജാനകി, ദേവി, ലക്ഷ്മിക്കുട്ടി, മാധവൻ, പരേതനായ ഗോവിന്ദൻ. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. 10ന് കൃസ്തുക്കുന്ന് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചശേഷം രണ്ടിന് പരിയാരം മെഡിക്കൽ കോളജിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.