ഓടകളില്ല; റോഡ്​ കുളമായി

കേളകം: ഓവുചാലുകൾ ഇല്ലാത്തതിനാൽ അടക്കാത്തോട്‌, ശാന്തിഗിരി, നാരങ്ങാത്തട്ട്, കാര്യംകാപ്പ് റോഡുകള്‍ കുളമായി മാറി. ഒരുമഴ പെയ്തുകഴിഞ്ഞാല്‍ റോഡുകളിലൂടെ നീന്തിവേണം യാത്രചെയ്യാൻ. റോഡരികുകളില്‍ മഴവെള്ളം പോകാന്‍ ഓടനിര്‍മിക്കാത്തതിനാല്‍ മഴവെള്ളം മുഴുവന്‍ റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിലെ കുഴികളിലെ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തില്‍പെടുന്നതും പതിവാണ്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി ഗ്രാമീണപാതകളിൽ ഓവുചാലുകൾ നിർമിച്ചിരുന്നു. ഇത് നിലച്ചതോടെ റോഡുകളുടെ ശോച്യാവസ്ഥ ഇരട്ടിച്ചു. കൂടാതെ കരിങ്കല്ല്, വെട്ടുകല്ല് ഉൾപ്പെടെ നിർമാണസാമഗ്രികൾ റോഡുകളുടെ വശങ്ങളിൽ ഇറക്കിയിടുന്നതും റോഡുകളുടെ തകർച്ചക്ക് കാരണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.