ബോണസ്​: അശാസ്​ത്രീയ നടപടി അവസാനിപ്പിക്കണം

കണ്ണൂർ: സഹകരണസ്ഥാപനങ്ങളിൽ രണ്ടുരീതിയിൽ ബോണസ് പ്രഖ്യാപിക്കുന്ന അശാസ്ത്രീയനടപടി അവസാനിപ്പിക്കണമെന്ന് കേരള കോഒാപറേറ്റിവ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.സി. സുമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി ജില്ല സെക്രട്ടറി സി.എ. അജീർ, കെ. രവീന്ദ്രൻ, കെ. ചിത്രാംഗദൻ, പി. മനോഹരൻ, വി.എൻ. അഷ്റഫ്, കെ.പി. ബിജു, പി. തങ്കമണി, കെ. ജയലക്ഷ്മി, എൻ. പ്രസീതൻ, സി. സുനിൽ എന്നിവർ സംസാരിച്ചു. കെൽട്രോണിലെ കാഷ്വൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക് കണ്ണൂർ: സ്ഥിരനിയമനം നൽകുക, വേതനവർധന അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെൽട്രോൺ കണ്ണൂർ യൂനിറ്റിലെ കാഷ്വൽ ജീവനക്കാർ കൺവെൻഷൻ നടത്തി. സി.െഎ.ടി.യു ജില്ല ജന. സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനംചെയ്തു. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ, ജില്ല വൈസ് പ്രസിഡൻറ് കെ.പി. രാജൻ എന്നിവർ സംസാരിച്ചു. കെൽട്രോൺ എംപ്ലോയീസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ചേർന്ന കൺവെൻഷനിൽ യൂനിറ്റ് പ്രസിഡൻറ് എൻ. ശശിധരൻ അധ്യക്ഷതവഹിച്ചു. യൂനിറ്റ് സെക്രട്ടറി ആർ.സി. ഗോപിനാഥൻ, ജോ. സെക്രട്ടറി കെ. മഹേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.