റേഷൻ കാർഡ്: ഇരിട്ടി താലൂക്കിൽ അപേക്ഷകർ കൂടുന്നു ബി.പി.എല്ലിലേക്ക്​ മാറാൻ 1500 ​േപർ; എ.പി.എല്ലിന്​ 403

വീടുകളിൽ മിന്നൽ പരിശോധന തുടങ്ങി; 30ഓളം അനർഹരെ കണ്ടെത്തി ഇരിട്ടി: റേഷൻ കാർഡിൽ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടാൻ അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇരിട്ടി താലൂക്കിൽ 1500ഓളം പേരാണ് എ.പി.എൽ വിഭാഗത്തിൽനിന്നും ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിനായി താലൂക്ക്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകിയിരിക്കുന്നത്. കരൾ, വൃക്ക, ഹൃദയസംബന്ധമായ അസുഖം ബാധിച്ചവർ, മാസവരുമാനം 25,000 രൂപയിൽ താഴെയുള്ളവർ, ഒരേക്കറിൽ താഴെ ഭൂമിയുള്ളവർ, 1000 സ്ക്വയർ ഫീറ്റിൽ താഴെ വീടുള്ളവർ, വരുമാന നികുതി അടക്കാത്തവർ, വിധവകൾ എന്നിവരെയാണ് ബി.പി.എൽ ലിസ്റ്റിലേക്ക് പരിഗണിക്കുക. ഇതെല്ലാം തെളിയിക്കുന്ന മൂന്ന് മാസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം. എന്നാൽ, വെള്ളക്കടലാസിൽ ഒരപേക്ഷ മാത്രം സമർപ്പിച്ച് മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് പലരും. അപേക്ഷയോടൊപ്പം മറ്റ് രേഖകളൊന്നും ഭൂരിഭാഗം പേരും ഹാജരാക്കിയിട്ടില്ലെന്നാണ് സപ്ലൈ അധികൃതർ പറയുന്നത്. ബി.പി.എൽ ലിസ്റ്റിൽനിന്നും പൊതുവിഭാഗത്തിലേക്ക് മാറാൻ താലൂക്കിൽ 403പേരാണ് സ്വയം അപേക്ഷ സമർപ്പിച്ചത്. ഇതിൽ 115 പേർ സർക്കാർ ജീവനക്കാരാണ്. 23 പെൻഷൻകാരും 265പേർ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്ന അനർഹരിൽ 203 പേർ പൊതുവിഭാഗത്തിലേക്ക് മാറാനും സപ്ലൈ ഓഫിസിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ 132 പേർ സർക്കാർ ജീവനക്കാരും 25 പേർ പെൻഷൻകാരുമാണ്. മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫിസർ വൈ. നൗഷാദി​െൻറ നേതൃത്വത്തിൽ ജീവനക്കാർ വീടുകളിൽ മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്്്്്്്്്്്്്. പരിശോധനയിൽ ഇതുവരെ 30ഒാളം അനർഹരെ കണ്ടെത്തി ജനറൽ വിഭാഗത്തിലേക്ക്്് മാറ്റാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. സർക്കാറി​െൻറ പൊതു നിർദേശം ഉണ്ടായിട്ടും മുൻഗണന ലിസ്റ്റിൽനിന്നും സ്വയം മാറാൻ തയാറാവാത്ത അനർഹർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.