മാടായിപ്പാറയിൽ ദേശാടനക്കിളികൾ കുറയുന്നുവെന്ന്​ സർവേ

പയ്യന്നൂർ: മാടായിപ്പാറയിൽ ദേശാടനക്കിളികൾ കുറയുന്നതായി സർവേയിൽ കണ്ടെത്തൽ. പത്തുവർഷം മുമ്പ് ആറായിരത്തോളം മംഗോളിയൻ മണൽ കോഴികൾ മാത്രം എത്തിയിരുന്ന മാടായിപ്പാറയിൽ ഈ സീസണിലെത്തിയത് വിവിധ ഭാഗങ്ങളിൽനിന്ന് 60 എണ്ണം മാത്രം. പാറയിൽ നടക്കുന്ന അനിയന്ത്രിതമായ മനുഷ്യ ഇടപെടലാണ് കുറവിനു കാരണമെന്ന് പക്ഷി നിരീക്ഷകൻ പി.സി. രാജീവൻ പറഞ്ഞു. മലബാർ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ നടന്ന പൂക്കാല പക്ഷി സർവേയിലാണ് അഭൂതപൂർവമായ എണ്ണക്കുറവ് കണ്ടെത്തിയത്. പാറയിൽ നടക്കുന്ന ഖനന നിർമാണ പ്രവർത്തനങ്ങളുടെ യന്ത്രശബ്ദവും മറ്റൊരു കാരണമായി കരുതുന്നു. എന്നാൽ, തദ്ദേശ കിളികൾ അടക്കം 40 വ്യത്യസ്ത പക്ഷികളെ സർവേയിൽ രണ്ട് മണിക്കൂറിനകം കണ്ടെത്തി. വിദേശികളായ മംഗോളിയൻ മണൻ കോഴിക്കു പുറമെ നീർക്കാട, ആറ്റുമണൽ കോഴി, ഗ്ലോസി ഐ ബീ, സ്വദേശികളായ മൂന്ന് തരം വാനമ്പാടികൾ, ഉപ്പൂപ്പൻ, തിത്തിരികൾ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടും. തുടർച്ചയായ മാസങ്ങളിൽ നീരിക്ഷണം തുടരുമെന്ന് സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ പറഞ്ഞു. പി. ബിജു, രവീന്ദ്രൻ കൂലോത്തുവയൽ, ഡോ. ശ്രീകല, ഭാർഗവൻ, അഭിജിത്, കുഞ്ചു എന്നിവർ സർവേയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.