ഡി.വൈ.എഫ്.ഐ ബോർഡുകൾക്കും ബസ് ഷെൽട്ടറിനും നേരെ അക്രമം

പാനൂർ: ഡി.വൈ.എഫ്.ഐ തെക്കൻമേഖലാ ജാഥയുടെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകൾക്കും ബസ് ഷെൽട്ടറിനും നേരെ അക്രമം. പാറേമ്മൽ മൊകേരി ഈസ്റ്റ് യു.പി സ്കൂളിന് മുന്നിൽ സ്ഥാപിച്ച മൂന്നു പ്രചാരണ ബോർഡുകളും ഹോമിയോ ഡിസ്പെൻസറിക്ക് സമീപം സ്ഥാപിച്ച ഐ.വി. ദാസ് സ്മാരക ബസ് ഷെൽട്ടറിനും നേരെയാണ് അക്രമം. ആർ.എസ്.എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. സ്വാതന്ത്ര്യത്തി​െൻറ 70 വാർഷികാഘോഷം: വിവിധ പരിപാടികൾ പാനൂർ: സ്വാതന്ത്ര്യത്തി​െൻറ 70 വാർഷികാഘോഷത്തി​െൻറ ഭാഗമായി ബുധനാഴ്ച ക്വിറ്റിന്ത്യാദിനം മുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച സ്വാതന്ത്ര്യം വീണ്ടെടുക്കാം 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' പരിപാടികൾ നിയോജകമണ്ഡലത്തി​െൻറ വിവിധഭാഗങ്ങളിൽ സംഘടിപ്പിക്കാൻ ജനതാദൾ-യു കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കല്ലിക്കണ്ടി, പാറാട്ട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, പെരിങ്ങത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുപരിപാടികളും മൊകേരി, പാനൂർ എന്നിവിടങ്ങളിൽ സെമിനാറുകളും നടക്കും. ഇന്ന് ഇരുപതോളം കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, ജയചന്ദ്രൻ കരിയാട്, രവീന്ദ്രൻ കുന്നോത്ത്, കുനിയിൽ അഹമ്മദ് ഹാജി, ഒ.പി. ഷീജ. ടി.പി.അനന്തൻ, പി.കെ. പ്രവീൺ, എൻ.കെ. അനിൽകുമാർ, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.