മൂന്നംഗ കവർച്ച സംഘം അറസ്​റ്റിൽ

കുമ്പള: മൂന്നംഗ കവർച്ച സംഘത്തെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുണ്ട്കൊളക്കയിലെ മുഹമ്മദ് ശിഹാബ് എന്ന ശിഹാബ്(25), കർണാടക മഞ്ഞനാടി സ്വദേശികളായ മുദഷിർ അലി(26), അൻസാഫ് (20) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള ദേശീയപാതയിൽ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികളെ ചൊവ്വാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. കട്ടത്തടുക്കയിലെ വീട്ടിൽനിന്നും മോഷണം പോയ മൊബൈൽ ഫോൺ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി കവർച്ച കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. കുമ്പള സി.ഐ വി.വി. മനോജ്, എസ്.ഐ ജയശങ്കർ, അഡീഷനൽ എസ്.ഐമാരായ ബാബു തോമസ്, ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.