ബി.ഫാം എൻ.ആർ.ഐ ​േക്വാട്ടയിൽ പരിയാരത്ത് ഒഴിവ്

-----പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളജ്) കീഴിലുള്ള ഫാർമസി കോളജിൽ ബി.ഫാം കോഴ്‌സിന് എൻ.ആർ.ഐ േക്വാട്ടയിൽ ഒഴിവുണ്ട്. ആഗസ്റ്റ് 10ന് രാവിലെ 11ന് ഡയറക്ടറുടെ ഓഫിസിൽ വാക്-ഇൻ ഇൻറർവ്യൂ നടക്കും. ഓപ്ഷനൽ വിഷയത്തിൽ (ബയോളജി/ മാത്‌സ്/ ബയോടെക്‌നോളജി/ കമ്പ്യൂട്ടർ സയൻസ്) പ്രത്യേകമായി കുറഞ്ഞത് 50 ശതമാനം മാർക്കും ഫിസിക്‌സ്, കെമിസ്ട്രി, ഓപ്ഷനൽ വിഷയം ചേർത്ത് കുറഞ്ഞത് 50 ശതമാനം മാർക്കും നേടി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യപരീക്ഷ വിജയിച്ചിരിക്കണമെന്നതാണ് യോഗ്യത. ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് സർക്കാർ ഉത്തരവനുസരിച്ചുള്ള എൻ.ആർ.ഐ യോഗ്യതയുണ്ടായിരിക്കണം. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് പരിയാരം മെഡിക്കൽ കോളജിലെ അഡ്മിഷൻ സെൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.