മാതൃകാ ബൂത്തിൽ നെയ്​ച്ചോറും ചിക്കൻ കറിയും

ഉരുവച്ചാൽ: മാതൃകാ ബൂത്തിൽ ചായയും ഭക്ഷണവും ഒരുക്കി മാതൃകയായി. ഉരുവച്ചാൽ പഴശ്ശി ഗവ. എൽ.പി സ്കൂളിലാണ് വോട്ടർമാർക്ക് ചായയും നെയ്ച്ചോറും ചിക്കൻ കറിയും ഒരുക്കിയത്. സ്കൂൾ മുറ്റത്ത് പന്തൽകെട്ടി വോട്ടർമാർക്ക് ഇരിക്കാൻ കസേരയും കുടിവെള്ളവും നൽകിയത് വേറിട്ടൊരു കാഴ്ചയായി. ഉരുവച്ചാലിനു പുറമെ മരുതായി എൽ.പി സ്കൂളും മാതൃകാ ബൂത്തായിരുന്നു. അവശരായവർക്ക് വോട്ടു ചെയ്യാൻ ബൂത്തിൽ എത്തുന്നതിന് വീൽ ചെയറും ഏർപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.