പേ​രാ​വൂ​ര്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല രൂപവത്​കരണം കടലാസിലൊതുങ്ങി

കേളകം: പേരാവൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം കടലാസിലൊതുങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ചായിരുന്നു പുതുതായി ഉപജില്ല സ്ഥാപിക്കാൻ നീക്കമാരംഭിച്ചത്. ഇത് നിലച്ചതോടെ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ ജീവനക്കാര്‍ ജോലിഭാരംകൊണ്ട് ദുരിതത്തിലായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി‍​െൻറ അവസാനനാളുകളിലാണ് ഇരിട്ടി ഉപജില്ലയെ വിഭജിക്കാൻ തീരുമാനമായത്. ഇതി‍​െൻറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു. എന്നാല്‍, തുടർപ്രവർത്തനം നിലക്കുകയായിരുന്നു. ആറ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, 13 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, യു.പിയും എല്‍.പിയും ചേര്‍ന്ന് മൊത്തം 113 സ്കൂളുകളുടെ ചുമതലകളാണ് ഈ വിദ്യാഭ്യാസ ഓഫിസറുടെ കീഴില്‍ നിര്‍വഹിക്കേണ്ടിവരുന്നത്. കൂടാതെ, 20ലേറെ സ്പെഷല്‍ സ്കൂളുകളും 11 ഏകാധ്യാപക വിദ്യാലയങ്ങളും ഇരിട്ടിയുടെ പരിധിയില്‍വരുന്നുണ്ട്. ഇരിട്ടി നഗരസഭയും മലയോരമേഖല ഉള്‍പ്പെടുന്ന 12 പഞ്ചായത്തുകളും ഇൗ ഉപജില്ലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇരിക്കൂര്‍, മട്ടന്നൂര്‍ നിയമസഭ മണ്ഡലങ്ങളിലെയും തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലേയും ഏതാനും സ്കൂളുകളും ഇരിട്ടിയുടെ ഭാഗമായുണ്ട്. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ 21,522 വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ക്ക് നിര്‍വഹിക്കേണ്ടിവരുന്നു. വയനാടി‍​െൻറ അതിര്‍ത്തിപ്രദേശമായ ഏലപ്പീടിക മുതല്‍ കര്‍ണാടകത്തി‍​െൻറ അതിര്‍ത്തിയായ പേരട്ടവരെ നീളുന്ന സ്ഥലങ്ങളില്‍നിന്ന് സ്കൂളുകളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസില്‍ എത്തിച്ചേരേണ്ട സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.