വോട്ടെടുപ്പ് സമാധാനപരം

മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. 35 വാര്‍ഡുകളില്‍ കായല്ലൂര്‍, അയ്യല്ലൂര്‍, നെല്ലൂന്നി ബൂത്തുകള്‍ ഒഴികെ 32 ബൂത്തുകളും പ്രശ്‌നബാധിതമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പേരിനുപോലും പ്രശ്‌നങ്ങളുണ്ടായില്ലെന്നത് പൊലീസിേൻറയും തെരഞ്ഞെടുപ്പ് കമീഷേൻറയും പ്രവര്‍ത്തനവിജയമായാണ് വിലയിരുത്തുന്നത്. ഒരേകേന്ദ്രത്തില്‍ രണ്ടില്‍ കൂടുതല്‍ ബൂത്തുകള്‍ ഇല്ലാത്തതും ആള്‍ക്കൂട്ടങ്ങളൊഴിവാകാന്‍ കാരണമായി. കാലാവസ്ഥ അനുകൂലമായിട്ടും പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെ വോട്ടര്‍മാരുടെ തിരക്ക് അനുഭവപ്പെടാതെ ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് നടന്നത്. മിക്ക വാര്‍ഡുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. വോട്ടര്‍മാരുടെ അസാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുഖത്തും കാണാമായിരുന്നു. 11ഒാടെ മാത്രമാണ് തിരക്കനുഭവപ്പെട്ടത്. മട്ടന്നൂര്‍ സി.ഐ എ.വി. ജോണ്‍, ശ്രീകണ്ഠപുരം സി.ഐ കെ. ലതീഷ്, പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണന്‍, തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ 300ലധികം പൊലീസുകാര്‍ ഉള്‍പ്പെടുന്ന നാലുവീതം ബറ്റാലിയനുകള്‍ക്കാണ് ക്രമസമാധാന ചുമതലയുണ്ടായിരുന്നത്. ഓരോ ബൂത്തിലും ഒരു എസ്.ഐ, രണ്ടു സിവില്‍ പൊലീസുകാര്‍, ഒരു വനിത പൊലീസ് എന്നിവര്‍ സുരക്ഷക്കുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് വീല്‍ചെയറുകളുടെ സംവിധാനവും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.