മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്​: കന്നിവോട്ടർമാർക്ക്​ വൃക്ഷത്തൈ സമ്മാനം

മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടർമാര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. 36,327 സമ്മതിദായകരില്‍ 683 കന്നിവോട്ടര്‍മാര്‍ക്കാണ് വൃക്ഷത്തൈ സമ്മാനിച്ചത്. പേര, ലക്ഷ്മിതരു, നെല്ലി, ഞാവല്‍, സീതപ്പഴം, മാതളം, വേപ്പ്, പ്ലാവ്, മാവ് എന്നീ തൈകളാണ് ഇവര്‍ക്ക് വിതരണം ചെയ്തത്. പ്രത്യേകം തയാറാക്കിയ ചകിരി ചട്ടികളിലാണ് തൈകള്‍ നല്‍കിയത്. കണ്ണവത്തെ വനംവകുപ്പി​െൻറ നഴ്സറിയിൽ നിന്നാണ് തൈകൾ എത്തിച്ചത്. വിവിധ വാര്‍ഡുകളില്‍ നടന്ന വൃക്ഷത്തൈ വിതരണത്തിന് റിട്ടേണിങ് ഓഫിസറായ ഫോറസ്റ്റ് ഡിവിഷനല്‍ ഓഫിസര്‍ സുനില്‍ പാമിഡി, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി. ഇംതിയാസ്, നഗരസഭ സെക്രട്ടറി എം. സുരേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മന്ത്രി കെ.കെ. ശൈലജ വോട്ട് ചെയ്യാനെത്തിയില്ല മട്ടന്നൂർ: ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിയമസഭ നടക്കുന്നതിനാല്‍ വോട്ടു ചെയ്യാനെത്തിയില്ല. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ അയ്യല്ലൂർ സ്കൂളിലും ചലച്ചിത്ര സംവിധായകന്‍ സലീം അഹമ്മദ് പാലോട്ടുപള്ളി എൻ.ഐ.എസ്.എല്‍.പി സ്‌കൂളിലും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. മത്സരരംഗത്തുള്ള 11 കൗണ്‍സിലര്‍മാര്‍, മറ്റു കൗണ്‍സിലര്‍മാര്‍, സ്ഥാനാര്‍ഥികള്‍ എന്നിവരും രാവിെല തന്നെ വോട്ടു രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.