എസ്.എഫ്.ഐ തെക്കൻ മേഖല സ്​റ്റുഡൻറ്​^^^^^^^^^^^^^^ തുടക്കമായി

എസ്.എഫ്.ഐ തെക്കൻ മേഖല സ്റ്റുഡൻറ്-------------- തുടക്കമായി ചൊക്ലി: ജനാധിപത്യ മതനിരപേക്ഷ കലാലയത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ ജില്ല കമ്മിറ്റി നടത്തുന്ന തെക്കൻ മേഖല സ്റ്റുഡൻറ് മാർച്ച് ബൈക്ക് റാലിക്ക് ചൊക്ലിയിൽ തുടക്കമായി. തലശ്ശേരി ഗവൺമ​െൻറ് കോളജിൽ ജാഥാ ലീഡർ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജിന് സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എം.വി. ഇഫാഷ് അധ്യക്ഷത വഹിച്ചു. എം.സി. അഖിൽ സ്വാഗതം പറഞ്ഞു. ഷിബിൻ കാനായി ഉപലീഡറും കിരൺ കരുണാകരൻ മാനേജറുമായി. ചൊക്ലിയിൽനിന്ന് ആരംഭിച്ച റാലി എം.ജി കോളജ് ചെണ്ടയാട്, ഗവ. ബ്രണ്ണൻ കോളജ് ധർമടം, തലശ്ശേരി കാമ്പസ് പാലയാട്, പോളിടെക്നിക് കോളജ് കണ്ണൂർ, എസ്.എൻ.ജി കോളജ് തോട്ടട എന്നീ കാമ്പസുകളിലെ സ്വീകരണത്തിനുശേഷം ഒന്നാം ദിവസം കണ്ണൂർ എസ്.എൻ കോളജിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ലീഡർ മുഹമ്മദ് സിറാജ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിഷ്ണപ്രസാദ്, ജില്ല ജോയൻറ് സെക്രട്ടറി കിരൺകരുണാകരൻ, വൈസ് പ്രസിഡൻറ് ഷിബിൻ കാനായി, ഇ.കെ. ദൃശ്യ, എസ്.കെ. അർജുൻ, എഫ്. സുർജിത്ത്, എം.കെ. വിഷ്ണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.