മുൻ പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ തൂങ്ങിമരിച്ച നിലയിൽ

ഇരിട്ടി: പായം മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.എം നേതാവുമായിരുന്ന പെരുമ്പറമ്പ് കപ്പച്ചേരിയിലെ വി. ജനാർദനനെ (56) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പായം കോണ്ടമ്പ്രയിലെ തറവാട് വീടിനുസമീപത്തെ ആദിവാസി കോളനിക്കുപിറകിലെ കശുമാവിൻ തോട്ടത്തിലാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് പെരുമ്പറമ്പ് കപ്പച്ചേരിയിലെ വീട്ടിലും 11ന് പായം കോണ്ടമ്പ്രയിലെ തറവാട്ട് വീട്ടിലും പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം തറവാട്ടു വീട്ടുവളപ്പിൽ സംസ്കരിക്കും. പായത്തെ പരേതനായ ചന്തുക്കുട്ടി നമ്പ്യാരുടെയും -വെന്നപ്പാലൻ അമ്മാളുഅമ്മയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കൾ-: ജിൽന, സൗമ്യ. മരുമക്കൾ-: രജീഷ്, വിവേക്. സഹോദരങ്ങൾ-: നാരായണി, ഓമന, രാധ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.