നെൽവയൽ^-തണ്ണീർത്തട നിയമ ഭേദഗതി; ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയലുകൾക്ക് ഭീഷണിയെന്ന് ആശങ്ക

നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി; ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയലുകൾക്ക് ഭീഷണിയെന്ന് ആശങ്ക പയ്യന്നൂർ: നെൽവയൽ--തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതി​െൻറ ഭാഗമായി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വിവരങ്ങൾ സംബന്ധിച്ച് പരാതികൾ ക്ഷണിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. 2008ൽ സർക്കാർ പാസാക്കിയ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇതോടെ, നിലവിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലങ്ങൾ പറമ്പാക്കി മാറ്റാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. പ്രാദേശികതല നിരീക്ഷണ സമിതി മുമ്പാകെ 90 ദിവസത്തിനുള്ളിൽ പുനഃപരിശോധന അപേക്ഷ ഫയൽ ചെയ്യാനാണ് നിർദേശം. അപേക്ഷകളിൽ 2008 ആഗസ്റ്റ് 12നു മുമ്പും ശേഷവുമുള്ള നിർദിഷ്ട ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കണം. ഇതി​െൻറ റിപ്പോർട്ട് തയാറാക്കി ഭൂമിയുടെ സ്വഭാവം സംബന്ധിച്ച തീരുമാനം പ്രാദേശിക സമിതി കൈക്കൊണ്ട് െഗസറ്റിൽ ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തണമെന്നാണ് സർക്കാർ നിദേശിച്ചിട്ടുള്ളത്. 100 രൂപ കോർട്ടുഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ കരമടച്ച രസീതി സഹിതമാണ് നൽകേണ്ടത്. സ്ഥലപരിശോധന നടത്തിയതി​െൻറ വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. പ്രാദേശിക സമിതി കൈക്കൊണ്ട അന്തിമ തീരുമാനം അപേക്ഷകനെ അറിയിച്ചതി​െൻറ വിശദാംശങ്ങൾ സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. പ്രസ്തുത രജിസ്റ്റർ ബന്ധപ്പെട്ട കൃഷിവകുപ്പ് അസിസ്റ്റൻറ്, െഡപ്യൂട്ടി ഡയറക്ടർമാർ എല്ലാ മാസവും പരിശോധിക്കണം. ബന്ധപ്പെട്ട കൃഷി ഓഫിസർമാർ കൺവീനർമാരായാണ് പ്രാദേശിക നിരീക്ഷണ സമിതികൾ പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടുന്ന സമിതികളുടെ പ്രവർത്തനം നിഷ്പക്ഷമായിരിക്കണമെന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്. പരിമിതമായവ മാത്രമാണ് ഉൾപ്പെടുന്നത്. ഇവ കൂടി ഡാറ്റ ബാങ്കിൽനിന്ന് പുറത്തുപോകാൻ നിയമഭേദഗതി അവസരമൊരുക്കുമെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ വസ്തു സംബന്ധിച്ച വ്യക്തമായ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം പ്രാദേശിക സംരക്ഷണ സമിതിക്കാണ്. ആവശ്യമായ തിരുത്തലുകൾ വരുത്തി വിജ്ഞാപന നടപടികൾ പൂർത്തീകരിക്കാത്ത സ്ഥലങ്ങളിൽ പുതിയ വിജ്ഞാപനത്തിനായി അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് കൈമാറാനാണ് നിർദേശം. നിലവിൽ തണ്ണീർത്തടങ്ങളും വയലുകളും ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താതെയുണ്ടെങ്കിൽ ഇവ ഉൾപ്പെടുത്താൻ പ്രാദേശിക സംരക്ഷണ സമിതികൾക്ക് അധികാരമുണ്ട്. എന്നാൽ, സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വയലോ നീർത്തടമോ ആയി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരാളും സമിതിയെ സമീപിക്കാനിടയില്ല. ഫലത്തിൽ പുതുതായി ഉൾപ്പെടില്ലെന്നു മാത്രമല്ല, ഉള്ളവ പുറത്തുപോവുകയും ചെയ്യും എന്ന ആശങ്കയാണ് പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നത്. ഏറ്റവം കൂടുതൽ നീർത്തടങ്ങൾ നികത്തുന്നത് സർക്കാറും പ്രാദേശിക ഭരണകൂടങ്ങളുമാണെന്ന് നേരത്തേ ആരോപണമുണ്ട്. ഇതിനു പുറമെ ഇപ്പോൾ സ്വകാര്യ വ്യക്തികൾക്കും വയൽ നികത്താൻ സൗകര്യമൊരുങ്ങുകയാണെന്നാണ് ആക്ഷേപം. പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ പരിശോധനയിലൂടെ മാത്രം പുതുതായി ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ ഉൾപ്പെടാത്ത നെൽവയലുകളും തണ്ണീർത്തടങ്ങളും സംബന്ധിച്ച് വില്ലേജ് ഓഫിസർമാർ പരിശോധിച്ച് കരടു ഡാറ്റ ബാങ്ക് ഉണ്ടാക്കി സമിതിക്ക് സമർപ്പിക്കണമെന്ന നിർദേശം സ്വാഗതാർഹമാണെങ്കിലും ഇത് എത്ര പ്രായോഗികമാവുമെന്ന് കണ്ടറിയണം. രാഘവൻ കടന്നപ്പള്ളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.