ചാലോട് അപകടം: ഒരാൾകൂടി മരിച്ചു

മട്ടന്നൂര്‍: ചാലോട് മൂലക്കരിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. ചാവശ്ശേരി വളോര വയലാറമ്പിലെ എന്‍.പി. ഉമൈബ (65)യാണ് മരിച്ചത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കണ്ണൂര്‍ കക്കാട് സ്വദേശി കടവത്തുപുരയില്‍ കെ.പി. താജുദ്ദീന്‍ (30) മരിച്ചിരുന്നു. ചാലോട് മൂലക്കരിയിലായിരുന്നു അപകടം. കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയി ചാവശ്ശേരി വളോരയിലെ വീട്ടിലേക്ക് മടങ്ങവേ സംഘം സഞ്ചരിച്ച ഓട്ടോയും മട്ടന്നൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. സാരമായി പരിക്കേറ്റ വയലാറന്‍ വീട്ടില്‍ ഉമൈബയുടെ മകളുടെ മക്കളായ മുനാഫ് (15), റംഷീദ് (14), റാഷിദ് (13), എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കാര്‍ യാത്രക്കാരായ മൂന്നുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്നലെ രാവിലെയാണ് ഉമൈബ മരിച്ചത്. ഭര്‍ത്താവ്: പരേതനായ പി.ഉമ്മര്‍. മക്കള്‍: റംലത്ത്, മുനീറ, ഫിറോസ്, സറീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.