കുടകിലെ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ മാടിവിളിക്കുന്നു

വീരാജ്പേട്ട: വിനോദസഞ്ചാരികളുടെ പറുദീസ എന്ന അപരനാമം അന്വർഥമാക്കുംവിധം കുടകിലെ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. മംഗളൂരു റോഡിലെ ജോഡുപാല, മടിക്കേരി നഗരത്തോട് തൊട്ടുകിടക്കുന്ന 'അബ്ബി ഫാൾസ്', സോമവാർപേട്ടയിലെ 'മല്ലള്ളി ഫാൾസ്', ഗോണിക്കുപ്പക്കടുത്ത 'ഇർപ്പു ഫാൾസ്' എന്നിവ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. കുടകിലെ മൺസൂൺ സീസൺ നുകരാൻ വടക്കൻ കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളം തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ആയിരക്കണക്കിന് പ്രകൃതി സ്നേഹികളാണ് നിത്യവും എത്തുന്നത്. മടിക്കേരിയിലെ അബ്ബി ഫാൾസിലും സോമവാർപേട്ടയിലെ മല്ലള്ളി ഫാൾസിലും സഞ്ചാരികൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ശനി, ഞായർ ഒഴിവ് ദിവസങ്ങളിൽ തിരക്കിന് ഒരു കുറവുമില്ല. അടുത്തകാലം വരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന മല്ലള്ളി ഫാൾസ് നിലവിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ഇർപ്പുവിലെ ശിവക്ഷേത്രത്തിനടുത്തുള്ള ഇർപ്പു ഫാൾസും ആൾതിരക്കില്ലാത്ത മലഞ്ചെരുവിലായതുകൊണ്ട് കൂടുതൽ സഞ്ചാരികൾ ഇഷ്ടപ്പെടുന്നു. അടുത്തകാലത്തായി ഇൗ മൂന്ന് കേന്ദ്രങ്ങളും ചെറിയതോതിൽ നവീകരിച്ചിരുന്നു. എങ്കിലും സൗകര്യങ്ങൾ അപര്യാപ്തമാണ്. സെപ്റ്റംബർ-ഒക്േടാബർ മാസങ്ങളിലെ ബക്രീദ്,ഒാണം, ദസറ, ദീപാവലി അവധി ദിനങ്ങളിൽ എത്തുന്ന സഞ്ചാരികളെ കൈനീട്ടി സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് കുടക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.