വീടുകൾക്ക്​ അലങ്കാരമായി വീണ്ടും ചൂരൽ 'പ്രയോഗം'

ഉദുമ: പഴയ ചൂരൽ കസേരകൾക്കും മറ്റും ആവശ്യക്കാരേറി വരുകയാണ്. ബംഗാളികൾ മെടയുന്ന ചൂരൽ കസേരകൾ ഇപ്പോൾ മലയാളിയുടെ വീടി​െൻറ അലങ്കാരമായി മാറുകയാണ്. പക്ഷേ, കസേര നിർമിക്കുന്നതിനായി നമ്മുടെ കാടുകളിൽ നിന്നും ചൂരൽ കിട്ടാതായതായി നിർമാണ തൊഴിലാളികൾ സാക്ഷ്യെപ്പടുത്തുന്നു. ആവശ്യമുള്ള ചൂരലുകൾ മലേഷ്യയിൽ നിന്നും അസമിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഭാരക്കുറവും ഭംഗിയും കൈമുതലായ ചൂരൽ ഉരുപ്പടികൾക്ക് ജില്ലയിൽ ആവശ്യക്കാരേറെയെന്ന് കടക്കാർ പറയുന്നു. ഫർണിച്ചർ ഷോറൂമുകളിൽ ചൂരൽ ഉരുപ്പടികൾ ധാരാളമായി പ്രദർശിപ്പിക്കപ്പെടുന്നത് ഇതിനുള്ള ആവശ്യക്കാർ വർധിച്ചുവരുന്നുവെന്നതി​െൻറ സൂചനയാണ്. മരം കൊണ്ട് ഉണ്ടാക്കാവുന്ന ഉരുപ്പടികൾ മുഴുവൻ ഇപ്പോൾ ചൂരലിലും ലഭ്യമാണ്. കുഞ്ഞുങ്ങളുടെ തൊട്ടിൽ മുതൽ അലമാര വരെയുള്ളവക്ക് വൻ ആവശ്യക്കാരാണ് ഇപ്പോഴുള്ളതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ചട്ടക്കൂട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തടിച്ച ചൂരൽ അസമിൽ നിന്നും അഴികൾക്കുള്ള നേരിയ ചൂരൽ മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. നേരിയ ചൂരൽ ഈർന്ന് നാരുകളാക്കി കെട്ടാൻ ഉപയോഗിക്കുന്നു. കേരളത്തിലും കർണാടകത്തിലും ചൂരൽ ലഭ്യമാണെങ്കിലും ------------ഗുണനിലവാരവും പാരിസ്ഥിതിക നിയമങ്ങളും മൂലം കേരളത്തിൽ ഉപയോഗിക്കുന്നില്ല. മാത്രമല്ല, കീടങ്ങളെ ചെറുക്കാനുള്ള ശേഷിയും കുറവാണ്. ജില്ലയിൽ ഈ രംഗത്ത് ജോലിചെയ്യുന്നവരിൽ അസം, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. പിന്നെ ഇവരുടെ ശിഷ്യരായ മലയാളികളുമുണ്ടെന്ന് കൊൽക്കത്ത സ്വദേശി ചൂരൽ കസേര മെടയുന്ന ബേനസീർ പറഞ്ഞു. 20 വർഷമായി കേരളത്തിൽ ജോലിചെയ്യുന്ന ബേനസീർ പറയുന്നത്, മലയാളികളായ അദ്ദേഹത്തി​െൻറ ശിഷ്യന്മാരിൽ ഏറെ പേരും ഈ രംഗത്ത് ഇപ്പോൾ പ്രമുഖരായ വ്യവസായികൾ ആണെന്നാണ്. കസേര, സോഫ, ഊഞ്ഞാൽ, തൊട്ടിൽ എന്നിവ ഉണ്ടാക്കാൻ ഒരു ദിവസത്തെ അധ്വാനം മതിയാകും. ഇവയിൽ ഏതിനായാലും അസംസ്കൃത വസ്തുക്കൾ ഒരേ അളവിൽ മതിയാകും. എന്നാൽ, വിലയിൽ എന്തുകൊണ്ടാണ് വലിയ അന്തരം എന്ന ചോദ്യത്തിന് അത് ബിസിനസ് രഹസ്യമാണെന്ന് ചിരിച്ചുകൊണ്ട് മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.