മലയോര ഹൈവേയിൽ രണ്ടിടങ്ങളിലായി വാഹനാപകടങ്ങൾ

കേളകം: . അപകടങ്ങളിൽ ആർക്കും പരിക്കില്ല. കേളകത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് അപകടം. വില്ലേജ് ഓഫിസിനു സമീത്തുള്ള പെേട്രാൾ പമ്പിനു മുന്നിലാണ് അപകടം. മെറ്റൊരു വാഹനത്തിനു സൈഡ് നൽകുമ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്നു. അമ്പായത്തോടിൽ ബസിന് പിറകിൽ ട്രാക്ടർ ഇടിച്ചാണ് അപകടം. നിർത്തിയിട്ട ബസിനു പിറകിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസി​െൻറ ലൈറ്റും ഒരു വശവും പൂർണമായും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.